|    Mar 24 Fri, 2017 3:40 am
FLASH NEWS

സൗദി ഓജര്‍ ക്യാംപിലെ തൊഴിലാളികളുടെ മടക്കം പൂര്‍ത്തിയാവുന്നു

Published : 15th October 2016 | Posted By: SMR

റിയാദ്: സൗദി ഓജര്‍ കമ്പനിയുടെ റിയാദിലെ വിവിധ ക്യാംപുകളിലായി കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളില്‍ ഭൂരിഭാഗം പേരെയും നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ എംബസിയും സന്നദ്ധ പ്രവര്‍ത്തകരും സൂചിപ്പിച്ചു. ഒമ്പതു മലയാളികള്‍ ഉള്‍പ്പെടെ 175 പേര്‍ ഇന്ത്യയിലേക്കു തിരിച്ചു. തഹസ്സുസി, ഖാദിസിയ, സാങ്, ഇമാം, ഗള്‍ഫ്, ദര്‍ഇയ്യ, ഹസ്സാം, അല്‍ജില ഫാം, ജനാദിരിയ്യ ഫാം, നസ്‌രിയ തുടങ്ങി സൗദി ഓജര്‍ കമ്പനി വക ക്യാംപുകളില്‍ നിന്നായി ഇതുവരെ 1700ലധികം തൊഴിലാളികള്‍ ഇന്ത്യയിലേക്കു മടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ചയോടെ കമ്പനിക്കു കീഴില്‍ റിയാദിലുള്ള മുഴുവന്‍ ഇന്ത്യന്‍ തൊഴിലാളികളുടെയും മടക്കം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ. മലയാളികളെ കൂടാതെ ആറു കര്‍ണാടക സ്വദേശികളും ഇന്നു നാട്ടിലേക്കു മടങ്ങി. അനില്‍ തങ്കച്ചന്‍, രാജഗോപാലന്‍ ആനവളപ്പില്‍, ശിഹാബുദ്ദീന്‍ പൂവുങ്കല്‍, ചെറിയാച്ചന്‍ പൗലോസ്്, ക്രിസ്റ്റഫര്‍ അലക്‌സാണ്ടര്‍ വലിയഴികം, മുഹമ്മദ് അഷ്‌റഫ് പുള്ളാട്ടില്‍, റിയാസ് പുളിക്കല്‍, ടോമി കളത്ത്പറമ്പില്‍, ജോബിന്‍ ജോര്‍ജ് തോമസ് എന്നിവരാണ് ഇന്നലെ നാട്ടിലെത്തിയത്. ബിഹാര്‍ (41 പേര്‍), രാജസ്ഥാന്‍ (30), ഉത്തര്‍പ്രദേശ് (20), മുംബൈ (17), ചെന്നൈ (അഞ്ച്), കൊല്‍ക്കത്ത (14), ഹൈദരാബാദ് (ആറ്്) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും മടങ്ങുമെന്ന് എംബസി ഫസ്റ്റ് സെക്രട്ടറി അനില്‍ നൗട്യാല്‍ പറഞ്ഞു. നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ രേഖകള്‍ ശരിയാക്കി റിയാദിലെ മറ്റു പ്രമുഖ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്്. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള കമ്പനികള്‍ ക്യാംപുകളില്‍ എത്തി തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുകയായിരുന്നു. തൊഴിലാളികളുടെ യാത്രാരേഖകള്‍ ശരിയാക്കുന്നതിനും യാത്രാസജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അടക്കമുള്ള പ്രമുഖ പ്രവാസി സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോ-ഓഡിനേറ്റര്‍ മുനീബ് പാഴൂരിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് വിവിധ ക്യാംപുകളില്‍ സേവനമനുഷ്ഠിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി എംബസി ജീവനക്കാരും തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും സംയുക്തമായി നടത്തിയ അക്ഷീണ പരിശ്രമത്തിലൂടെയാണ് 2000ലധികം ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഇത്ര വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചത്.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക