|    Aug 20 Sun, 2017 4:11 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സൗദി ഓജര്‍ അടച്ചുപൂട്ടി

Published : 2nd August 2017 | Posted By: fsq

 

ജിദ്ദ: 39 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം സൗദിയിലെ പ്രമുഖ കമ്പനിയായ സൗദി ഓജറിന് ഇന്നലെ പൂട്ടുവീണു. സൗദി ഓജര്‍ അടച്ചുപൂട്ടിയതായി ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ വിവരം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കമ്പനിയിലേക്കുള്ള വൈദ്യുതിബന്ധം സൗദി ഇലക്ട്രിസിറ്റി കമ്പനി വിച്ഛേദിക്കുകയും ചെയ്തു. കമ്പനിയുടെ ഉടമസ്ഥാവകാശം കമ്പനി ഉടമ സഅദ് അല്‍ഹരീരി മകനു കൈമാറിയിരുന്നു. മലയാളികളുള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്തുവന്ന കമ്പനിയില്‍ രണ്ടുവര്‍ഷം മുമ്പാണ് പ്രതിസന്ധി തുടങ്ങിയത്. 14 മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ശമ്പളം മുടങ്ങിയ സംഭവത്തില്‍ തൊഴില്‍മന്ത്രാലയം ഇടപെട്ടിരുന്നു. തുടര്‍ന്നു ജീവനക്കാര്‍ക്ക് മറ്റു സ്ഥാപനങ്ങളിലേക്കു മാറുന്നതിന് അനുവാദം നല്‍കി. ഏതാനും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാര്‍ ചുമതലകൂടി ബാക്കിയുണ്ടെങ്കിലും അവ മറ്റു കമ്പനികള്‍ക്കു കൈമാറിയതായാണു വിവരം. സൗദി ഓജര്‍ കമ്പനിയിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക