|    Mar 28 Tue, 2017 4:04 am
FLASH NEWS

സൗദി എംബസിക്കടുത്തുള്ള നഗരത്തിന്റെ പേര് ഇറാന്‍ മാറ്റുന്നു

Published : 24th August 2016 | Posted By: SMR

തെഹ്‌റാന്‍: ഇറാനിലെ സൗദി എംബസിക്കടുത്തുള്ള നഗരത്തിന്റെ പേരുമാറ്റാന്‍ നഗരസമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ തീരുമാനമായി. കഴിഞ്ഞ ജനുവരിയില്‍ സൗദി വധശിക്ഷ നടപ്പാക്കിയ ശിയാ പണ്ഡിതന്‍ അല്‍ നിമറിനോടുള്ള ആദരസൂചകമായും സൗദിയോടു പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുമാണ് നഗരത്തിന്റെ പേരു മാറ്റാന്‍ തീരുമാനിച്ചത്. തെഹ്‌റാനിലെ നഗരസമിതി ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തതെന്ന് ഇസ്‌ന വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
നാസ് എന്ന നഗരത്തിന് ശെയ്ഖ് നിമര്‍ അല്‍ നിമര്‍ എന്നാണ് പുതിയ പേര്. 46 തടവുകാര്‍ക്കൊപ്പമാണ് ഇറാന്റെ പ്രതിഷേധം മറികടന്ന് ജനുവരിയില്‍ അല്‍ നിമറിന്റെ വധശിക്ഷ സൗദി നടപ്പാക്കിയത്. വധം ഇറാന്റെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
രോഷാകുലരായ പ്രതിഷേധക്കാര്‍ ഇറാനിലെ സൗദി എംബസിക്കുനേരെയും ആക്രമണം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിക്കാനും കാരണമായി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day