|    Apr 27 Fri, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ സ്വദേശിവല്‍ക്കരിക്കുന്നു

Published : 20th March 2018 | Posted By: kasim kzm

റിയാദ്: സൗദി അറേബ്യയില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ സ്വദേശിവല്‍ക്കരണത്തിന്റെ പരിധിയില്‍. അക്കൗണ്ടിങ്്, സൂപ്പര്‍വൈസിങ്, സെയില്‍സ്, റസീവിങ്, ഡെലിവറി എന്നീ തൊഴിലുകളാണ് സ്വദേശിവല്‍ക്കരിച്ചത്. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഈ മേഖലയില്‍ തൊഴില്‍ തേടുന്ന സൗദികള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും സൗജന്യ പരിശീലനം നല്‍കുന്നുണ്ട്.
സൗദിവല്‍ക്കരണ നിയമം ലംഘിച്ച് വിദേശികളെ ജോലിക്ക് വയ്ക്കുന്ന റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളില്‍ ഒരാള്‍ക്ക് 20,000 റിയാല്‍ വീതം പിഴ ചുമത്തും. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും.
വിദേശികളെ വിലക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ശക്തമായ പരിശോധനകളും നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss