|    Jul 18 Wed, 2018 10:18 am
FLASH NEWS
Home   >  Kerala   >  

സൗദി അറേബ്യയില്‍ പീഡനത്തിനിരയായ മൂന്ന് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

Published : 26th December 2015 | Posted By: swapna en

kerala-men-from-

ഹരിപ്പാട്:സൗദിയില്‍ തൊഴില്‍ ഉടമയായ അറബിയുടെ പീഡനത്തിനിരയായ മൂന്നു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചയോടെയാണ് ഹരിപ്പാട് സ്വദേശികളായ മൂന്ന് പേര്‍ നാട്ടില്‍ തിരിച്ചെത്തിയത്. അബയിലെ ഇഷ്ടിക നിര്‍മ്മാണ ശാലയില്‍ ജോലിചെയ്യുതവരുന്ന അഭിഷേക്, വിമല്‍,ബൈജു എന്നിവരാണ് തൊഴിലുടമയുടെ ക്രൂര പീഡനത്തിന് ഇരയായത്. തൊഴിലുടമ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറം ലോകം അറിയുന്നത്.
സംസ്ഥാന സര്‍ക്കാരും കേന്ദ്ര വിദേശകാര്യമന്ത്രാലയവും നേരിട്ട് ഇടപ്പെട്ട് ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss