|    Jan 20 Fri, 2017 9:47 pm
FLASH NEWS

സൗദി അറേബ്യയില്‍ ഉംറ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു

Published : 3rd July 2016 | Posted By: mi.ptk

Bus-Accident

തായിഫ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പെട്ട് 10 പേര്‍ മരിച്ചു. ഇന്ത്യക്കാരുള്‍പ്പെടെ 35ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയാളികളുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഉത്തര്‍പ്രദേശുകാരനായ സുല്‍ഫിക്കര്‍ അഹമ്മദാണ് പരിക്കേറ്റ ഇന്ത്യക്കാരന്‍.ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്.  തായിഫ് റിയാദ് റോഡിലെ റിദ് വാനില്‍ നിയന്ത്രണം വിട്ട ബസ് നിരവധി തവണ മറിഞ്ഞ് രണ്ട് മൂന്ന് ഭാഗങ്ങളായി പിളര്‍ന്ന് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇവരെ തായിഫ് കിങ് അബ്ദുല്‍ അസീസ്, കിങ് ഫൈസല്‍ തുടങ്ങിയ ആശുപത്രകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍ യാത്ര ചെയ്തിരുന്നതില്‍ കൂടുതലും അറബ് വംശജരായിരുന്നു. ഉംറ കഴിഞ്ഞ് തിരിച്ച് റിയാദിലേയ്ക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,645 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക