|    Mar 28 Tue, 2017 11:51 am
FLASH NEWS

സൗദി അടുത്ത ഹജ്ജിനുള്ള തയ്യാറെടുപ്പു തുടങ്ങുന്നു

Published : 1st October 2016 | Posted By: SMR

ജിദ്ദ: ഈവര്‍ഷത്തെ ഹജ്ജ്കര്‍മങ്ങളിലെ അനുകൂലവും പ്രതികൂലവുമായ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് കുറ്റമറ്റ അടുത്ത ഹജ്ജ് സീസണിനായി തയ്യാറെടുക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. ഹജ്ജ് സീസണ്‍ അവസാനിച്ചശേഷമുള്ള പ്രഥമ ഹജ്ജ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനു നവംബറില്‍ ശില്‍പശാല സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ഈ വര്‍ഷത്തെ ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവലോകനം ചെയ്ത യോഗം വിജയകരമായ ഹജ്ജ് നടത്തിപ്പിനു സേവനം ചെയ്ത സുരക്ഷാ വിഭാഗങ്ങളെയും വിവിധ മന്ത്രാലയങ്ങളെയും സര്‍ക്കാര്‍ ഏജന്‍സികളെയും അഭിനന്ദിച്ചു. മശാഇര്‍ മെട്രോ ട്രെയിന്‍ പദ്ധതി ഉള്‍പ്പെടെ ഈ വര്‍ഷം വിജയകരമായ മുഴുവന്‍ പദ്ധതികളും അതേപടി തുടരാനും ശ്രദ്ധയില്‍പ്പെട്ട ന്യൂനതകള്‍ ഒഴിവാക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. തമ്പുകളില്‍ നിന്ന് മശാഇര്‍ റെയില്‍വേ സ്‌റ്റേഷനുകളിലേക്കു നീങ്ങുന്ന കാര്യത്തില്‍ മിക്ക ഹാജിമാരും സമയനിഷ്ഠ പുലര്‍ത്തിയതായി യോഗം വിലയിരുത്തി. അനുമതിപത്രമില്ലാതെ എത്തുന്നവരുടെ എണ്ണം ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു. ജംറയുടെ പടിഞ്ഞാറുഭാഗത്തെ വികസനപ്രവര്‍ത്തനങ്ങളും മിനായിലേക്കുള്ള പ്രവേശന കവാടത്തെ മുസ്ദലിഫ ഭാഗവുമായി ഏകോപിപ്പിച്ചതുമടക്കം പുണ്യസ്ഥലങ്ങളില്‍ നടപ്പില്‍വരുത്തിയ നൂതന വികസന പദ്ധതികള്‍ ഹജ്ജ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചു. മക്കയ്ക്കും പുണ്യസ്ഥലങ്ങള്‍ക്കുമിടയ്ക്കുള്ള സുഗമമായ സഞ്ചാരവും ഹജ്ജ് സീസണ്‍ കുറ്റമറ്റതാക്കാന്‍ സഹായിച്ചതായി കമ്മിറ്റി വിലയിരുത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day