|    Aug 22 Wed, 2018 11:19 am
FLASH NEWS
Home   >  News now   >  

സൗദിയെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം, ഒരാള്‍ മരിച്ചു

Published : 9th August 2018 | Posted By: G.A.G

ദുബയ് : സൗദിയെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കുണ്ട്. സൗദി പ്രതിരോധ സംഘം മിസൈല്‍ തടുത്തതിനെത്തുടര്‍ന്ന് യെമനില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. യെമന്റെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലൊന്നില്‍ നിന്നും സൗദിക്കു നേരെ തൊടുത്ത മിസൈല്‍ അറബ് സഖ്യകക്ഷി ജെറ്റുകളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സൗദി വ്യോമ പ്രതിരോധ സേന തടുക്കുകയും തകര്‍ക്കുകയുമായിരുന്നു.ആകാശത്ത് മിസൈല്‍ പൊട്ടിത്തെറിച്ച് അവശിഷ്ടങ്ങള്‍ ജനവാസമേഖലയില്‍ വീണാണ് യെമനി പൗരന്‍ മരണമടഞ്ഞത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ജനവാസമേഖലകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് തൊടുത്തതെന്ന് അറബ് സഖ്യകക്ഷികളുടെ വക്താവ് പറഞ്ഞു.

 

 

 

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss