|    Jan 24 Tue, 2017 6:47 pm
FLASH NEWS

സൗദിയെ പിടിച്ചുകെട്ടി ഇന്ത്യന്‍ കൗമാര ടീം

Published : 20th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) അണ്ടര്‍ 16 ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വീരോചിത സമനില. കരുത്തരായ സൗദി അറേബ്യയെ ഇന്ത്യ 3-3നു പിടിച്ചുനിര്‍ത്തുകയായിരുന്നു. ഈ സമനിലയോടെ നോക്കൗട്ട്‌റൗണ്ടില്‍ കടക്കാനുള്ള സാധ്യതക ള്‍ ഇന്ത്യന്‍ കൗമാര ടീം നിലനിര്‍ത്തുകയും ചെയ്തു.
അങ്കിത് യാദവ്, അമന്‍ ഛേ ത്രി എന്നിവരുടെ ഗോളുകളില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ 2-0 ന്റെ മികച്ച ലീഡ് നേടിയിരുന്നു. അബ്ദുല്‍ അസീസ് ദുവൈഹിയിലൂടെ സൗദി ആദ്യ ഗോള്‍ മടക്കി. മല്‍സരത്തില്‍ ഇന്ത്യ 2-1 ന്റെ ജയത്തിലേക്ക് നീങ്ങവെയാണ് സൗദി തിരിച്ചടിച്ചത്. അവസാന 10 മിനിറ്റിനിടെ രണ്ടു തവണ നിറയൊഴിച്ച് ഫിറോസ് താ രിഖ് സൗദിക്ക് 3-2ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ക്യാപ്റ്റ ന്‍ വാങ്‌യാമിലൂടെ ഇന്ത്യ സമ നില കൈക്കലാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക