|    Nov 20 Tue, 2018 7:45 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിയുമായുള്ള ബോംബ് ഇടപാടില്‍ നിന്നു സ്‌പെയിന്‍ പിന്‍മാറി

Published : 5th September 2018 | Posted By: kasim kzm

മാഡ്രിഡ്: സൗദി അറേബ്യക്ക് ലേസര്‍ നിയന്ത്രിത ബോംബുകള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നു പിന്‍മാറിയതായി സ്‌പെയിന്‍ അറിയിച്ചു. 400 ബോംബുകളാണ് സൗദിക്കു വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ബോംബുകള്‍ യമനിലെ വിമതര്‍ക്കു നേരെ പ്രയോഗിക്കുമെന്ന ഭയത്താലാണ് ഇടപാടില്‍ നിന്നു പിന്‍മാറിയതെന്നു സ്‌പെയിന്‍ സര്‍ക്കാര്‍ അറിയിച്ചു. സ്‌പെയിനിലെ മുന്‍ സര്‍ക്കാര്‍ 2015ലാണ് സൗദിക്ക് ലേസര്‍ നിയന്ത്രിത ബോംബുകള്‍ കൈമാറാനുള്ള കരാര്‍ ഒപ്പിട്ടത്. 106 കോടി ഡോളറിന്റേതായിരുന്നു ഇടപാട്. പുതുതായി വന്ന ഇടത് അനുകൂല സര്‍ക്കാര്‍ ഇടപാടില്‍ നിന്നു പിന്‍മാറാനും പണം തിരിച്ചുകൊടുക്കാനും തീരുമാനിക്കുകയായിരുന്നു. യമനില്‍ സഖ്യസേന വ്യോമാക്രമണം നടത്തുന്നതിനെതിരേ സ്‌പെയിനില്‍ പ്രതിഷേധം ഉയരാറുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss