|    Jan 25 Wed, 2017 1:01 am
FLASH NEWS

സൗദിയില്‍ ബസ്സിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു

Published : 28th December 2015 | Posted By: G.A.G

റിയാദ്: സൗദിയിലെ ദമാം-റിയാദ് ഹൈവേയില്‍ സ്വകാര്യ ബസ് കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പട്ടാമ്പി സ്വദേശി കബീര്‍ സഖാഫി, മംഗലപുരം സ്വദേശി ഷൗക്കത്ത്, മലപ്പുറം സ്വദേശി കുഞ്ഞന്‍ സൈദലവി എന്നിവരാണ് മരിച്ചത്.

മലയാളികളുടെ കീഴിലുള്ള സ്വകാര്യ ഏജന്‍സി വഴി ദമാമില്‍ നിന്ന് ഉംറയ്ക്ക് പോവുകയായിരുന്ന ബസ് ജൂദയില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ തകര്‍ന്ന ബസ്സില്‍ നിന്ന് റെഡ്ക്രസന്റും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് അപകടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക