|    Jun 19 Tue, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിയില്‍ സുരക്ഷാ സൈനികരുമായിസായുധസംഘം ഏറ്റുമുട്ടി

Published : 22nd January 2017 | Posted By: fsq

 

റിയാദ്: സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയില്‍ സുരക്ഷാജീവനക്കാരുമായുണ്ടായ ഏറ്റുമുട്ടലിനിടെ രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. സായുധസംഘം ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നു സുരക്ഷാസൈന്യം വീടുവളയുകയും പരസ്പരം വെടിവയ്പുണ്ടാവുകയും ചെയ്തു. തൊട്ടുപിന്നാലെ, അകത്തുനിന്നുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകരുകയും ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയവുമായി ബന്ധമുള്ള സബ്ഖ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ സൗദി ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിട്ടില്ല. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് വിരുദ്ധ പോരാട്ടങ്ങളില്‍ സൗദി യുഎസിന്റെ സഖ്യ കക്ഷി ആയതിനു പിന്നാലെ 2014 മുതല്‍ നിരവധി സായുധാക്രമണങ്ങള്‍ക്കാണ് സൗദി സാക്ഷ്യംവഹിച്ചത്. ഐഎസ് ബന്ധമാരോപിച്ച് നിരവധി പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. ഐഎസുമായി കൂറു പ്രഖ്യാപിച്ച പ്രാദേശിക ഘടകങ്ങള്‍ നിരവധി തവണ സുരക്ഷാ ജീവനക്കാരെയും ശിയാ പള്ളികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു സമീപം ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആള്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss