|    Sep 19 Tue, 2017 10:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിയില്‍ സര്‍ക്കാര്‍ ഓഫിസില്‍ വെടിവയ്പ്; ആറു മരണം

Published : 12th February 2016 | Posted By: SMR

ജിദ്ദ: സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ വിദ്യാഭ്യാസ കാര്യാലയത്തിനു നേരെ സൗദി പൗരന്‍ നടത്തിയ വെടിവയ്പില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് വെടിയുതിര്‍ത്തത്. ജിസാന്‍ പ്രവിശ്യയുടെ ഭാഗമായ സബ്‌യയിലെ അല്‍ ദാഇര്‍ ബനീമാലികിലെ വിദ്യാഭ്യാസ കാര്യാലയത്തിലാണ് സംഭവം. അഞ്ചു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും മരിച്ചു. കൊല്ലപ്പെട്ടവരെല്ലാം വിദ്യാഭ്യാസ കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകനെ സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്യുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥനുമായുണ്ടായ തര്‍ക്കമാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക