|    Oct 18 Wed, 2017 8:27 pm
FLASH NEWS
Home   >  News now   >  

സൗദിയില്‍ ശിയാ നേതാവിനെ തൂക്കിലേറ്റിയ സംഭവം; ഇറാനില്‍ സൗദി എംബസി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി

Published : 3rd January 2016 | Posted By: swapna en

237185

തെഹ്‌റാന്‍: കഴിഞ്ഞ ദിവസം സൗദി അറേബ്യ തൂക്കിലേറ്റിയ പ്രമുഖ ശിയാ പണ്ഡിതന്‍ നിമര്‍ അല്‍ നിമറിന്റെ വധത്തില്‍ പ്രതിഷേധിച്ച് ഇറാനില്‍ വന്‍ പ്രതിഷേധം . ഇറാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.  തെഹ്‌റാനിലെ എംബസിക്കു മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്. പിന്നീട് പ്രതിഷേധക്കാര്‍ എംബസിക്കുള്ളില്‍ കയറി ഫര്‍ണ്ണിച്ചറുകളും മറ്റും അഗ്നിക്കിരയാക്കി.
ശിയാ പണ്ഡിതന്റെ വധത്തിന് സൗദിയിലെ സുന്നി രാജവംശത്തെ നശിപ്പിച്ച് പകരം വീട്ടുമെന്ന് ഇറാനിലെ ശിയാ നേതാക്കള്‍ അറിയിച്ചു.saudi

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരെന്ന് ആരോപിച്ചാണ   സൗദി അറേബ്യയില്‍ നിമര്‍ അടക്കം 47 പേരെ കഴിഞ്ഞ ദിവസം തൂക്കിലേറ്റി. 20032006 കാലഘട്ടത്തില്‍ അല്‍ ഖ്വെയ്ദയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ എന്ന്് കണ്ടെത്തിയാണ് ഇവരെ തൂക്കിലേറ്റിയത്.
2011-13 കാലഘട്ടത്തില്‍ സര്‍ക്കാരിനെതിരായി പ്രതിഷേധം നടത്തിയവരും തൂക്കിലേറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രതിഷേധത്തില്‍ നിരവധി പോലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
്അതിനിടെ ശിയാ നേതാവിനെ വധിച്ചതിന് സൗദി വന്‍ വില നല്‍കേണ്ടി വരുമെന്ന്്് ഇറാന്‍ ശിയാ നേതൃത്വം വ്യക്തമാക്കി. ശിയാ നേതാവ് നിമറുടെ വധശിക്ഷ ഒഴിവാക്കണമെന്ന അപ്പീല്‍ സൗദി സുപ്രിം കോടതി കഴിഞ്ഞ ഒക്ടോബറില്‍ തള്ളിയിരുന്നു. 2012ലാണ് നിമറെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ പ്രകടനത്തില്‍ പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 157 പേരെ സൗദി തൂക്കിലേറ്റിയിരുന്നു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക