|    Jan 18 Wed, 2017 3:08 am
FLASH NEWS

സൗദിയില്‍ വെടിവയ്പ്; യുപി സ്വദേശി കൊല്ലപ്പെട്ടു

Published : 25th February 2016 | Posted By: SMR

ദമ്മാം: അവാമിയയില്‍ തീവ്രവാദികളെന്നു സംശയിക്കുന്നവര്‍ നടത്തിയ വെടിവയ്പില്‍ യുപി ലഖ്‌നോ സ്വദേശി മുഹമ്മദ് അവേശ് ഖാന്‍ (26) കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ശംസുദ്ദീന്‍ മുഹമ്മദ് ഹനീഫ (50), കൊല്ലം ആയൂര്‍ രാഹുല്‍ കൃഷ്ണപിള്ള (22), യുപി സ്വദേശി മുഹമ്മദ് വസീം ഹാരിസ് (32) എന്നിവര്‍ക്കു പരിക്കേറ്റു. ഇടതു തോളില്‍ ആഴത്തില്‍ വെടിയേറ്റ രാഹുലിനെ ശസ്ത്രക്രിയക്കു വിധേയനാക്കി. ശംസുദ്ദീന്റെ കഴുത്തിനും ഇടതുകാലിന്റെ ഉപ്പൂറ്റിയിലുമാണു പരിക്ക്. വീട്ടുഡ്രൈവര്‍മാരായി ജോലിചെയ്യുന്ന എല്ലാവരും ഒരുമിച്ച് അവാമിയയിലെ ഒരു തോട്ടത്തിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് താമസം. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക