|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൗദിയില്‍ വാഹനാപകട മരണം: ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് 1.6 കോടി രൂപ നഷ്ടപരിഹാരം

Published : 5th December 2018 | Posted By: kasim kzm

കൊല്ലം: സൗദി അറേബ്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത വാഹനാപകടങ്ങളില്‍ മരിച്ച മലയാളികളുടെ അടക്കം ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ഒമ്പതു ലക്ഷം സൗദി റിയാല്‍ നഷ്ടപരിഹാരം ലഭിച്ചു. ഇത് ഇന്ത്യന്‍ പണം ഏകദേശം 1.6 കോടി രൂപ വരും. മൂന്നാമത്തെയാള്‍ ബിഹാര്‍ സ്വദേശിയാണ്.
2013 ജനുവരി 22ന് അല്‍ ഖഫ്ജിയിലെ സഫാനിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച നെടുമങ്ങാട് വാളിക്കോട് സ്വദേശി പള്ളിവിളക്കകത്തു ഫിറോസ്ഖാന്‍ ബദറുദ്ദീന്റെയും 2015 ഫെബ്രുവരി 23ന് റിയാദ് ശഖ് റ റോഡില്‍ ഹുറൈമലയ്ക്കടുത്ത് വച്ചുണ്ടായ വാഹനാപകത്തില്‍ മരിച്ച കൊല്ലം നിലമേല്‍ കരുന്തലക്കോട് സ്വദേശി സാജിത മന്‍സില്‍ ശരിഫ് സെയ്ത് മുഹമ്മദ്, ബിഹാര്‍ ദര്‍ബംഗ ലഹേറിയയിലെ സറായ് സത്താര്‍ ഖാന്‍, മൊഹല്ല സ്വദേശി റൗണക് ഹയാത്ത് മുഹമ്മദ് ഷൗക്കത്ത് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം ലഭ്യമായത്.
ശരീഫ് ശഖ്‌റയില്‍ റെഡിമെയ്ഡ് വസ്ത്രവ്യാപാരം നടത്തുകയായിരുന്നു. അല്‍ ഹസ്സ ഓട്ടോമാറ്റിക് ബേക്കറി ജീവനക്കാരനായിരുന്നു റൗണക് ഹയാത്ത്.
ഫിറോസ്ഖാന്‍, ശരീഫ്, റൗണക് എന്നിവരുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിനായി റിയാദിലെ ന്യൂ ഏജ് ഇന്ത്യ സംസ്‌കാരിക വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ എം സാലി പൊറായിയുമായി ബന്ധപ്പെടുകയായിരുന്നു.
സ്വദേശി വക്കീലിനെ വച്ച് നടത്തിയ കേസിലൂടെ എം സാലി അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss