|    Jun 28 Wed, 2017 12:25 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സൗദിയില്‍ വാഹനാപകടം; മലയാളി മരിച്ചു

Published : 7th November 2016 | Posted By: SMR

അല്‍ഹസ (സൗദി): അല്‍ഹസ ഒയൂണ്‍ ശുക്കൈക്കിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്ക് തിരുവല്ലം വീട്ടില്‍ പരേതരായ  സൈനുലാബ്ദീന്‍-ഷരീഫബീവി ദമ്പതികളുടെ മകന്‍ ഷഫീര്‍ ആണ് മരിച്ചത്. ഷഫീര്‍ ഓടിച്ച കാര്‍ ട്രെയ്‌ലറിന് പിന്നിലിടിക്കുകയായിരുന്നു.
മൃതദേഹം ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലിജിന പര്‍വീന്‍. ഏകമകന്‍ അസ്ഫിന്‍ (ഒരു വയസ്). മൃതദേഹം അല്‍ഹസയില്‍ മറവുചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക