|    Mar 26 Sun, 2017 3:29 am
FLASH NEWS

സൗദിയില്‍ വാഹനാപകടം; മലയാളി യുവതി മരിച്ചു

Published : 9th October 2016 | Posted By: SMR

ബുറൈദ: ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞ് മടങ്ങവെ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. മലപ്പുറം തിരൂര്‍ വൈലത്തൂര്‍ അത്താണിക്കല്‍ സ്വദേശി പാലക്കല്‍ സൈനുദ്ദീന്റെ ഭാര്യ ചോലയ്ക്കല്‍ ചെപല വീട്ടില്‍ ബിന്‍സില(21)യാണ് മരിച്ചത്. വാഹനം ഒടിച്ച സൈനുദ്ദീനും ആറു മാസം പ്രായമുള്ള മകള്‍ സബാന ഫാത്തിമയും സൈനുദ്ദീന്റെ മാതാവ് സുബൈദയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ സൈനുദ്ദീന്‍ കുടുംബത്തെ സന്ദര്‍ശന വിസയില്‍ കൊണ്ടുവന്നതായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച കാര്‍ ഹഫര്‍ അല്‍ ബാത്തിനില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സൈനുദ്ദീന്റെ പിതാവ് അബൂബക്കറും ജുബൈലിലാണ് ജോലിചെയ്യുന്നത്. ഇന്നലെ രാവിലെ പോലിസാണ് അപകടവിവരം അറിയിച്ചത്. ബിന്‍സിലയും മകളും സന്ദര്‍ശന വിസയില്‍ രണ്ടുമാസം മുമ്പാണ് എത്തിയത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോവുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക