|    Jan 19 Thu, 2017 2:27 pm
FLASH NEWS

സൗദിയില്‍ രാത്രി ഒമ്പതിന് കടയടയ്ക്കല്‍: ഉത്തരവ് ഉടന്‍

Published : 10th October 2016 | Posted By: SMR

ജിദ്ദ: വാണിജ്യ സമയം രാത്രി ഒമ്പത് വരെയാക്കുന്ന നിയമം സൗദിയില്‍ ഉടന്‍ നടപ്പിലായേക്കും. ഇതുസംബന്ധിച്ച് അടുത്ത് തന്നെ മന്ത്രിസഭയോ ഭരണാധികാരിയോ ഉത്തരവിറക്കുമെന്നാണ് സൂചന. വാണിജ്യസമയം രാത്രി ഒമ്പത് മണിവരെയാക്കി ചുരുക്കുന്നത് സംബന്ധിച്ച് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം പൊതുസമൂഹങ്ങളില്‍ നിന്ന് അഭിപ്രായം തേടി ഉന്നതകേന്ദ്രങ്ങള്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. രാത്രി ഒമ്പതിന് ശേഷം കടകളടയ്ക്കാത്തവര്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്തുമെന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്നും ഇതുസംബന്ധിച്ച കരടുരേഖയില്‍ പറയുന്നു.
നേരത്തേ വ്യാപാര സമയം അവസാനിക്കുന്നത് രാത്രിയിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനും കുറ്റകൃത്യങ്ങളും വാഹനാപകടങ്ങളും കുറയാനും സഹായകമാണ്. ചെറുകിട വ്യാപാര മേഖലയില്‍ സ്വദേശികള്‍ക്ക് വന്‍ തൊഴിലവസരമാണുള്ളതെന്നും ഈ രംഗത്തേക്ക് അവരെ ആകര്‍ഷിക്കാന്‍ പ്രവൃത്തിസമയം കുറയ്ക്കണമെന്നും നേരത്തേ നിരവധി പഠനറിപോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്തിരുന്നു. രാജ്യത്തുടനീളം രാവിലെ ആറു മുതല്‍ രാത്രി ഒമ്പതുവരെയായി കച്ചവടം പരിമിതപ്പെടുത്താനാണ് ആലോചന. എന്നാല്‍ തീര്‍ത്ഥാടകരെത്തുന്ന മക്ക, മദീന എന്നിവിടങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കും.
ഉത്തരവ് നടപ്പാക്കുകയാണെങ്കില്‍ ഇപ്പോള്‍ നമസ്‌കാരത്തിന് വേണ്ടി നല്‍കുന്ന സമയം 15 മിനിറ്റാക്കി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇപ്പോള്‍ നല്‍കുന്ന സമയം തുടരുമെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഷോപ്പിങ് മാളുകളും മറ്റു വ്യാപാര കേന്ദ്രങ്ങളും നമസ്‌കാര സമയത്ത് 25 മിനിറ്റ് അടച്ചിടുന്നത് ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 793 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക