|    Jan 18 Wed, 2017 1:47 pm
FLASH NEWS

സൗദിയില്‍ മൊബൈല്‍ കടകളിലെ മലയാളികളടക്കമുള്ള തൊഴിലാളികള്‍ നെട്ടോട്ടത്തില്‍

Published : 28th August 2016 | Posted By: SMR

ജിദ്ദ: സൗദിയില്‍ മൊബൈല്‍ കടകളിലെ മലയാളികളടക്കമുള്ള തൊഴിലാളികള്‍ മറ്റു ജോലികള്‍ക്കായുള്ള നെട്ടോട്ടത്തില്‍. തൊഴില്‍ വകുപ്പ് പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി അടുത്ത രണ്ടാം തിയ്യതി മൊബൈല്‍ മേഖലയില്‍ വിദേശിക ള്‍ നടത്തുന്ന കടകള്‍ പൂര്‍ണമായി അടച്ചുപൂട്ടുകയാണ്.
നേരത്തേ ഒന്നാംഘട്ടത്തില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നടന്ന തൊഴില്‍ വകുപ്പിന്റെ പരിശോധനയില്‍ നിരവധി കടകളാണ് അടച്ചുപൂട്ടിയത്. അടച്ചുപൂട്ടലിന്റെ ഭീതിയില്‍ പല കടകളും അവശേഷിക്കുന്ന സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പല കടകളിലും ഒഴിഞ്ഞ അലമാരകളാണ് ഇടപാടുകാര്‍ക്ക് കാണാനാവുന്നത്.
സ്വദേശിവല്‍ക്കരണം കര്‍ശനമായി പൂര്‍ണമായും നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് തയ്യാറെടുക്കുമ്പോള്‍ സൗദിയില്‍ മൊബൈല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷമുള്ള മലയാളികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. പലരും മൊബൈല്‍ കടകളെ ഇലക്‌ട്രോണിക്‌സ് കടയായി മാറ്റിയിട്ടുണ്ടങ്കിലും ഇത്തരം കടകളില്‍ മൊബൈലുമായി ബന്ധപ്പെട്ടവ വില്‍പന നടത്തിയാല്‍ നാടുകടത്തലടക്കമുള്ള കടുത്ത ശിക്ഷയായിരിക്കും നേരിടേണ്ടി വരിക. ഇതിനകം സൗദിയില്‍ അടച്ചുപൂട്ടിയ 1500ലധികം മൊബൈല്‍ കടകളില്‍ മിക്കതും മലയാളികളുടേതാണ്.
വാണിജ്യ, വ്യവസായ, നഗരകാര്യ, ടെലികോം, ഐടി മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് സൗദി തൊഴില്‍വകുപ്പ് മൊബൈല്‍ മേഖലകളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക