|    May 26 Fri, 2017 12:04 am
FLASH NEWS

സൗദിയില്‍ മൂന്നിടത്ത് സ്‌ഫോടനം

Published : 5th July 2016 | Posted By: mi.ptk

saudi_2920248f

ജിദ്ദ: സൗദി അറേബ്യയില്‍ മൂന്നിടത്ത് സ്‌ഫോടനം നടന്നു. അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പോലീസ് എയ്ഡ് പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിയ്ക്ക് സമീപവുമാണ് തിങ്കളാഴ്ച പുലര്‍ച്ചെ സ്‌ഫോടനമുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.15ന് ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാന പരിസരത്തുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാ ഭടന്മാര്‍ക്ക് പരിക്കേറ്റു. അമേരിക്കയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടെയാണ് കോണ്‍സുലേറ്റിന് സമീപം ആക്രമണമുണ്ടായത്. ബോംബുമായി വന്ന യുവാവ് ചിന്നിച്ചിതറുകയായിരുന്നു. പാര്‍ക്കിങ്ങിനടുത്ത് ഫലസ്തീന്‍-ഹാഇല്‍ റോഡ് ജംങ്ഷനില്‍ സംശയകരമായ നിലയില്‍ ഒരാളെകണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ സമീപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ അക്രമി സ്വദേശിയല്ലെന്ന് ആഭ്യന്തര വകുപ്പ് വക്താവ് കേണല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.
മദീനയില്‍ നോമ്പുതുറ കഴിഞ്ഞയുടനെ പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപമായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീ ഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിയ്ക്ക് സമീപം ബോംബുമായി വന്ന യുവാവ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day