|    Jan 20 Fri, 2017 7:44 pm
FLASH NEWS

സൗദിയില്‍ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് എത്തിക്കും

Published : 22nd July 2016 | Posted By: SMR

തിരൂരങ്ങാടി: സൗദിയില്‍ മരിച്ച ചെമ്മാട് എക്‌സ്‌ചേഞ്ച് റോഡിലെ പട്ടര്‍തൊടി സുബീഷിന്റെ (29) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പകല്‍ 11.30ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകീട്ട് നാലിന് അച്ചനമ്പലം തറവാട്ടുവീട്ടില്‍ സംസ്‌കരിക്കും.
സൗദിയിലെ അല്‍ഖസീം അല്‍ബദായയില്‍ ഇന്റീരിയര്‍ ജോലി ചെയ്തിരുന്ന സുബീഷ് കഴിഞ്ഞ മാസം 21നാണ് മരിച്ചത്. പരേതനായ പരമേശ്വരന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങള്‍: നിഷ, നിഖില്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക