|    Jul 24 Mon, 2017 5:59 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സൗദിയില്‍ മരിച്ചയാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : 30th July 2016 | Posted By: SMR

താനൂര്‍: സൗദിയില്‍ മരിച്ച വെട്ടം സ്വദേശി പരേതനായ ചമ്മലയില്‍ രാമന്റെ മകന്‍ സോമന്റെ (40) മൃതദേഹം നാട്ടിലെത്തിച്ചു. ഒന്നരവര്‍ഷം മുമ്പ് സൗദിയിലെത്തിയ സോമന്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹൃദയാഘാതംമൂലമാണ് മരണം.
മരണം നടന്ന് ദിവസങ്ങളായിട്ടും മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ ഇടപെട്ട് സൗദിയിലെ നിയമക്കുരുക്കുകള്‍ ഒഴിവാക്കുകയും സാമ്പത്തിക സഹായം നല്‍കുകയുമായിരുന്നു.
ഇന്നലെ രാവിലെ ആറോടെ കരിപ്പൂര്‍ വിമാനത്താളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മാതാവ്: പരേതയായ ജാനകി. ഭാര്യ: ഗൗരി. മക്കള്‍: അനഘ, രാമകൃഷ്ണന്‍, അമയ. സഹോദരങ്ങള്‍: ഹരിദാസന്‍, വിജയന്‍, രാധ, വിലാസിനി, ലീല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക