|    Jun 26 Mon, 2017 9:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിയില്‍ ഫുട്‌ബോളിനിടെ സ്‌ഫോടനശ്രമം; നാലു പേര്‍ അറസ്റ്റില്‍

Published : 1st November 2016 | Posted By: SMR

റിയാദ്: സൗദി അറേബ്യയില്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരം നടക്കുന്നതിനിടെ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍. രണ്ടു പാകിസ്താന്‍ പൗരന്മാരും സിറിയ, സുദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് അറസ്റ്റിലായത്. സൗദി-യുഎഇ മല്‍സരം നടക്കുന്നതിനിടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം സ്‌റ്റേഡിയത്തിനടുത്തുവച്ച് സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണശ്രമം തകര്‍ത്തതായി സൗദി സുരക്ഷാസേന പിന്നീട് വാര്‍ത്ത പുറത്തുവിട്ടു. ആയിരക്കണക്കിന് ആളുകള്‍ ജിദ്ദയിലെ അല്‍ ജൗഹറ സ്റ്റേഡിയത്തില്‍ മല്‍സരം കാണാന്‍ എത്തിയിരുന്നു. അതിനിടെ ഐഎസുമായി ബന്ധമുള്ള സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക