|    Dec 16 Sat, 2017 6:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട മലയാളികളില്‍ ഒരാള്‍ ഇന്നെത്തും

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: സൗദി അറേബ്യയിലെ കമ്പനിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട നാല് ഇന്ത്യാക്കാരില്‍ ഒരാള്‍  ഇന്ന് 7.30 ന് ജിദ്ദയില്‍ നിന്നും മുംബൈയില്‍ എത്തിച്ചേരുമെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ  അറിയിച്ചു. മലയാളിയായ തോമസ് പതാലില്‍ മാത്യു ആണ് ഇന്ന് മുംബൈയില്‍  എത്തുക. തോമസ്  പതാലില്‍ മാത്യുവിനെ മുംബൈ എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനും മുംബൈയില്‍ നിന്നും വിമാനത്തില്‍ കേരളത്തിലെത്തിക്കുന്നതിനും  നോര്‍ക്ക റൂട്ട്‌സ് ആവശ്യമായ  ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി  പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.  യാത്രക്ക് കാലതാമസമുണ്ടാകുകയാണെങ്കില്‍ അദ്ദേഹത്തെ മുംബൈ കേരള ഹൗസില്‍ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തീരുമാനിച്ചു.   ഇതു കൂടാതെ മറ്റു മൂന്ന് മലയാളികള്‍ എഹ േടഢ 0784-ല്‍ കൊച്ചിയില്‍ നാളെ  രാവിലെ 9.30 ന്
എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക