|    Nov 14 Wed, 2018 9:39 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദിയില്‍ തൊഴില്‍ കേസുകള്‍ക്ക് പ്രത്യേക കോടതികള്‍

Published : 1st August 2018 | Posted By: AAK

ദമ്മാം: സൗദിയില്‍ തൊഴില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതികള്‍ അടുത്ത ഹിജ്‌റ വര്‍ഷാരംഭത്തില്‍ നിലവില്‍ വരുമെന്ന് സൗദി നീതിന്യായ മന്ത്രിയും സുപ്രീം കോര്‍ട്ട് കൗണ്‍സില്‍ തലവനുമായ ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു. റിയാദ്, മക്ക, ദമ്മാം, ജിദ്ദ, അബഹ, ബുറൈദ, മദീന തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ തൊഴില്‍ കോടതികള്‍ ആരംഭിക്കുക. മറ്റു സ്ഥലങ്ങളിലെ കോടതികളില്‍ 27ല്‍ പരം തൊഴില്‍ കോടതികളുടെ ബെഞ്ചുകള്‍ സ്ഥാപിക്കും. തൊഴില്‍ കേസുകളില്‍ അപ്പീല്‍ നല്‍കുന്നതിന് ആറു തൊഴില്‍ കോടതികള്‍ വേറേയുമുണ്ടാവും. തൊഴില്‍ കേസുകളില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പിക്കുന്നതിനാണ് പുതിയ സംവിധാനം. പുതുതായി പ്രാബല്ല്യത്തില്‍ വരുന്ന തൊഴില്‍ കോടതികളില്‍ കടലാസുകളും സീലുകളുമുണ്ടാവില്ലന്ന് ശൈഖ് ഡോ. വലീദ് പറഞ്ഞു.

തൊഴില്‍ കോടതികളില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ജഡ്ജിമാര്‍ക്ക് പരിശീലനം നല്‍കിവരികയാണ്. പ്രത്യേക കോടതികള്‍ നിലവില്‍ വരുന്നതോടെ തൊഴില്‍ കേസുകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനുള്ള കാലതാമസം കുറയുമെന്നാണ് വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss