|    Aug 22 Tue, 2017 6:38 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സൗദിയില്‍ ജോലി നഷ്ടപ്പെട്ടവര്‍ സപ്തംബര്‍ 25നകം തിരിച്ചുവരണം

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സപ്തംബര്‍ 25നകം തിരിച്ചുവരാത്തവര്‍ താമസത്തിനും യാത്രയ്ക്കും സ്വന്തം വഴി കണ്ടെത്തണമെന്ന് സൗദിയില്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികളോട് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സപ്തംബര്‍ 25നകം തിരിച്ചുവരുന്നവരുടെ യാത്രാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. കമ്പനികള്‍ സൗദി സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ആനുകൂല്യങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ കാലതാമസമുണ്ടാകും. അനിശ്ചിതമായി സൗദിയില്‍ തുടരുന്നതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി വിശദമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക