|    Apr 23 Sun, 2017 9:23 pm

സൗദിയില്‍ ജനസംഖ്യ മൂന്നു കോടി കടന്നു

Published : 8th November 2016 | Posted By: SMR

ജിദ്ദ: സൗദിയിലെ ജനസംഖ്യ മൂന്നു കോടി കടന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റി റിപോര്‍ട്ട്. 2010ല്‍ 2.72 കോടി ആയിരുന്ന ജനസംഖ്യ 2016ല്‍ 3.17 കോടി ആയാണ് വര്‍ധിച്ചത്. രാജ്യത്തെ ജനസംഖ്യ 3,17,42,308 ആണ്. 2010ലെ 2,72,36,156 എന്ന എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആറു വര്‍ഷത്തിനിടെ 16.54% വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
ഓരോ വര്‍ഷവും 2.54 ശതമാനം വീതം ജനസംഖ്യ വര്‍ധിച്ചു. ആകെ ജനസംഖ്യയുടെ 57.44 ശതമാനം പുരുഷന്‍മാരും 42.56 ശതമാനം സ്ത്രീകളുമാണ്. 2010ല്‍ ആകെ ജനസംഖ്യയുടെ 57 ശതമാനം പുരുഷന്‍മാരും 43 ശതമാനം സ്ത്രീകളുമായിരുന്നു. 2016ലെ കണക്കുകള്‍ പ്രകാരം 2,00,64,970 സ്വദേശികളാണു രാജ്യത്തുള്ളത്. 2010ല്‍ ഇത് 1,87,76,510 ആയിരുന്നു. ആറ് വര്‍ഷത്തിനിടെ സൗദി പൗരന്‍മാരുടെ ജനസംഖ്യയില്‍ 6.68 ശതമാനം വര്‍ധനവാണുണ്ടായത്.
മൊത്തം സ്വദേശി ജനസംഖ്യയുടെ 50.96 ശതമാനം പുരുഷന്‍മാരും 49.04 ശതമാനം സ്ത്രീകളുമാണ്. 2010ല്‍ സ്വദേശി ജനസംഖ്യയുടെ 51 ശതമാനം പുരുഷന്‍മാരും 49 ശതമാനം സ്ത്രീകളുമായിരുന്നു. ആകെയുള്ള ജനസംഖ്യയില്‍ 63 ശതമാനമാണ് സ്വദേശികള്‍. വിദേശികളുടെ എണ്ണം 1.17 കോടിയാണ്. ആകെ ജനസംഖ്യയുടെ 37 ശതമാനം വരുമിത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മേഖല ജിദ്ദ ഉള്‍പ്പെട്ട മക്ക പ്രവിശ്യയാണ്. 83 ലക്ഷം. റിയാദില്‍ 80 ലക്ഷവും കിഴക്കന്‍ പ്രവിശ്യയില്‍ 48 ലക്ഷവും പേര്‍ അധിവസിക്കുന്നു. മക്ക മേഖലയില്‍ 38,84,733 വിദേശികളും റിയാദില്‍ 34,22,530 വിദേശികളും കിഴക്കന്‍ പ്രവിശ്യയില്‍ 16,92,932 വിദേശികളുമാണുള്ളത്. 2016 ജൂണ്‍ വരെയുള്ള കണക്കുകളാണ് സ്റ്റാറ്റിസ്റ്റിക്‌സ് ജനറല്‍ അതോറിറ്റി പ്രസിദ്ധപ്പെടുത്തിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day