സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ്
Published : 1st August 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.എല്ലാവര്ക്കും ആവശ്യമായ ഭക്ഷണം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വികെ സിങ് അവിടെയെത്തുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ വിലയിടിവ്മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് 4,000ത്തോളം വരുന്ന ഇന്ത്യക്കാരുള്‍പ്പെടെ 10,000ത്തിലധികം വരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായത്. ഇതില്‍ 100ല്‍ താഴെ മലയാളികളുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
സൗദി ഓജര്‍ കമ്പനിയിലെ ലേബര്‍ ക്യാംപുകളില്‍ 10 ദിവസം മുന്‍പ് മെസ് നിര്‍ത്തിയിരുന്നു. രണ്ട് ദിവസം മുന്‍പ് ജിദ്ദ റഹ്മാനിയയിലുള്ള ക്യാംപില്‍ പണമടയ്ക്കാത്തതിനാല്‍ വൈദ്യുതിയും വെള്ളവും നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ് തൊഴിലാളികള്‍ തെരുവിലിറങ്ങുകയും പ്രശ്നം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തത്. സൗദി ബിന്‍ ലാദിന് ഗ്രൂപ്പില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബസ്സുകള്‍ അഗ്നിക്കിരയാക്കിയിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.