|    Apr 28 Fri, 2017 3:54 am
FLASH NEWS

സൗദിയില്‍ കാറിടിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : 12th October 2016 | Posted By: SMR

റിയാദ്: സ്വദേശി പൗരന്റെ വാഹനാഭ്യാസത്തിനിടെ നിയന്ത്രണം തെറ്റിയ വാഹനം ഇടിച്ച് മരണപ്പെട്ട പാലക്കാട് പെരിങ്ങോട്ട്കുറുശ്ശി സ്വദേശി രാജേഷി(36)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. റിയാദ് നദീമില്‍ കഴിഞ്ഞ ഒന്നിനായിരുന്നു അപകടം.
പന്നികുളമ്പ വീട്ടില്‍ രാമന്‍കുട്ടി ദേവകി ദമ്പതികളുടെ മകനാണ്.  രണ്ടു വര്‍ഷം മുമ്പ് ഹൗസ്‌െ്രെഡവര്‍ വിസയില്‍ റിയാദിലെത്തിയ രാജേഷ് അവധിക്കു . നാട്ടിലേക്കു പുറപ്പെടാനിരിക്കേയാണ് ദാരുണ സംഭവം.  മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങി റോഡരികിലൂടെ നടന്നുവരുന്നതിനിടെ, സ്വദേശി പൗരന്‍  അമിത വേഗതയില്‍ അഭ്യാസം കാണിച്ച  കാര്‍ നിയന്ത്രണം വിട്ട്  രാജേഷിനെ ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.  രാജേഷ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. വാഹനം ഓടിച്ച സ്വദേശിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ കപ്പില്‍ ബാബുരാജ്, ജോയിന്റ് കണ്‍വീനര്‍ കിഷോര്‍ ഇ നിസാം, റൗദ ഏരിയാ ഖജാഞ്ചി ജോയ് എബ്രഹാം, രാജേഷിന്റെ ബന്ധു അര്‍ജുനന്‍, വിനീത് രംഗത്തുണ്ടായിരുന്നു.  തിരുവില്ലാമല ഐവര്‍മഠത്തില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day