|    Nov 20 Mon, 2017 9:14 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിയില്‍ ഒരു രാജകുമാരന്‍ കൂടി കൊല്ലപ്പെട്ടു

Published : 8th November 2017 | Posted By: fsq

 

റിയാദ്: സൗദി അറേബ്യയില്‍ ഒരു രാജകുമാരന്‍ കൂടി കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഫഹദ് രാജാവിന്റെ ഇളയമകന്‍ അബ്ദുല്‍ അസീസ് (44) ആണ് കൊല്ലപ്പെട്ടത്. സൗദി റോയല്‍ കോടതി പ്രസ്താവനയെ ഉദ്ധരിച്ച് അല്‍ഇതാദ് ന്യൂസ് ആണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. അറസ്റ്റ് പ്രതിരോധിക്കുന്നതിനിടെയുണ്ടായ വെടിവയ്പ്പിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്ള വിവരം. എന്നാല്‍, ഇത് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. മുന്‍ കിരീടാവകാശി മുഖ്‌രിന്‍ അല്‍ സഊദിന്റെ മകന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു മരിച്ചതിനു പിന്നാലെയാണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്തയും പുറത്തുവരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക