|    Jan 19 Fri, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിയില്‍ ഉംറയ്ക്കു ശേഷം വി നോദസഞ്ചാരം: വിസ ഉടന്‍

Published : 8th January 2018 | Posted By: kasim kzm

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിച്ച ശേഷം ടൂറിസ്റ്റുകളായി മാറാവുന്ന വിസ ഉടന്‍ അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം ആന്റ് ഹെറിറ്റേജ് അതോറിറ്റി മക്ക മേധാവി മുഹമ്മദ് അല്‍ ഉമരി അറിയിച്ചു. ഭരണകൂടത്തിന്റെ ഉപാധികള്‍ പാലിക്കുന്ന ആര്‍ക്കും ഈ വിസ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചതായി അറബ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.ഉംറയ്ക്കു ശേഷം തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്നതിനുള്ള എക്‌സ്റ്റന്റഡ് ഉംറ വിസയാണ് അനുവദിക്കുക. വിസയുടെ കാലാവധി പരമാവധി ഒരു മാസമായിരിക്കും.പോസ്റ്റ് ഉംറ ടൂറിസം വിസയ്ക്കു പുറമെ, എല്ലാ രാജ്യക്കാര്‍ക്കും ടൂറിസം വിസ അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ ഇതിന്റെ പ്രഖ്യാപനമുണ്ടാവുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയതായും ഉമരി കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ 65 രാജ്യക്കാര്‍ക്കാണു ടൂറിസം വിസ അനുവദിക്കുക. രണ്ടാംഘട്ടത്തില്‍ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഉയര്‍ത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day