|    Jul 16 Mon, 2018 6:23 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദിയില്‍ ഇനി വളയിട്ട കൈകകള്‍ കാറോടിക്കും;അരലക്ഷം മലയാളികള്‍ക്ക് ജോലി പോകും

Published : 27th September 2017 | Posted By: mi.ptk

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്കും വാഹനം ഓടിക്കാന്‍ അനുമതി നല്‍കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഗതാഗത നിയമ വ്യവസ്ഥയില്‍ വമ്പന്‍ പരിഷ്‌കരണം വരുത്തിക്കൊണ്ടുള്ളതാണ് രാജവിജ്ഞാപനം. അനുകൂലവും പ്രതികൂലവുമായ എല്ലാ നിലപാടുകളും പരിഗണിച്ചു കൊണ്ടാണ് പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. മതപരമായ വീക്ഷണത്തില്‍ അനുവദിനീയമാണെന്ന് (ഹലാല്‍) ഉന്നത പണ്ഡിത സഭയിലെ അംഗങ്ങളില്‍ ബഹുഭൂരിഭാഗവും അഭിപ്രായപ്പെട്ടുവെന്ന് രാജവിജ്ഞാപനം വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള തടസ്സവാദമായി ഉന്നയിക്കപ്പെട്ടിരുന്നത് തെറ്റുകളിലേക്കും കുഴപ്പങ്ങളിലേക്കുമുള്ള സാധ്യതകള്‍ ഇല്ലാതാക്കുക എന്ന തത്വമായിരുന്നു. എന്നാല്‍, ഇതൊരു വിദൂര സാധ്യത മാത്രമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
എത്രയോ വര്‍ഷങ്ങളായി സൗദി വനിതകള്‍ ഉയര്‍ത്തുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല വനിതാ സംഘടനകളും ഇതേ ആവശ്യമുയര്‍ത്തിയിരുന്നു. ചില വനിതകള്‍ സൗദിയില്‍ കാറോടിച്ച് പ്രതിഷേധങ്ങളുയര്‍ത്തുകയും ചെയ്തിരുന്നു.
ഒരുവശത്ത് സൗദി വനിതകള്‍ സന്തോഷിക്കുമ്പോള്‍ മറുവശത്ത് സൗദിയിലെ ഹൗസ് ഡ്രൈവര്‍മാരുടെ നെഞ്ചിടിക്കുകയാണ്. ഏതാണ്ട് അരലക്ഷം മലയാളികള്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. സ്ത്രീകള്‍ കാറോടിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss