|    Jul 22 Sun, 2018 6:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സൗദിയില്‍ ഇനി വളയിട്ട കൈകളും കാറോടിക്കും

Published : 28th September 2017 | Posted By: fsq

 

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ക്കും വാഹനം ഓടിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കി. ഗതാഗത നിയമ വ്യവസ്ഥയില്‍ വമ്പന്‍ പരിഷ്‌കരണം വരുത്തിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. അനുകൂലവും പ്രതികൂലവുമായ എല്ലാ നിലപാടുകളും പരിഗണിച്ചുകൊണ്ടാണ് പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്.എത്രയോ വര്‍ഷങ്ങളായി സൗദി വനിതകള്‍ ഉയര്‍ത്തുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല വനിതാ സംഘടനകളും ഇതേ ആവശ്യമുയര്‍ത്തിയിരുന്നു. ചില വനിതകള്‍ സൗദിയില്‍ കാറോടിച്ച് പ്രതിഷേധങ്ങളുയര്‍ത്തുകയും ചെയ്തിരുന്നു. ഒരുവശത്ത് സൗദി വനിതകള്‍ സന്തോഷിക്കുമ്പോള്‍ മറുവശത്ത് ഹൗസ് ഡ്രൈവര്‍മാരുടെ നെഞ്ചിടിക്കുകയാണ്. ഏതാണ്ട് അരലക്ഷം മലയാളികള്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലിചെയ്യുന്നുണ്ട്. സ്ത്രീകള്‍ കാറോടിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതി ഉയര്‍ന്നിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss