|    Mar 24 Fri, 2017 10:00 am
FLASH NEWS

സൗദിയില്‍ അപകടം; മലയാളി യുവതിയും മകനും മരിച്ചു

Published : 18th July 2016 | Posted By: SMR

ജിദ്ദ: സൗദിയിലെ റാബിഗില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അധ്യാപികയും മകനും മരിച്ചു. മലപ്പുറം താളാനൂര്‍ വടുതല സ്വദേശി അഫ്‌സലിന്റെ ഭാര്യ ഷഫീറ (30), മകന്‍ മുഹമ്മദ് അമാന്‍ (8) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ റാബിഗ് ജനറല്‍ ആശുപതിയില്‍ ചികില്‍സയിലാണ്.
യാമ്പു-ജിദ്ദ ഹൈവേയില്‍ ഇന്നലെ പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ചരയോടെയാണ് അപകടം. അഫ്‌സല്‍ ഓടിച്ച പിക്ക്അപ് റാബിഗിലെ പാലത്തിനു സമീപം ട്രെയ്‌ലറില്‍ ഇടിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളമായി അഫ്‌സല്‍ യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുകയാണ്. കുടുംബത്തോടൊപ്പം പതിവുപോലെ അലഗയിലെ പച്ചക്കറി മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ കയറ്റി യാമ്പുവിലേക്ക് മടങ്ങവെയാണ് അപകടം. സഫീറ തല്‍ക്ഷണം മരിച്ചു. മുഹമ്മദ് അമനെ റാബിഗ് ജനറല്‍ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ പിക്അപ് പൂര്‍ണമായും തകര്‍ന്നു.
യാമ്പു അല്‍ മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു സഫീറ. അഫ്‌സല്‍ നേരത്തെ യാമ്പുവില്‍ തുണിക്കട നടത്തിയിരുന്നു. ഷഫീറയും മകനും ആഗസ്തില്‍ നാട്ടില്‍ പോവാനിരിക്കുകയായിരുന്നു.

(Visited 40 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക