|    Jan 20 Fri, 2017 9:44 pm
FLASH NEWS

സൗദിയില്‍നിന്ന് മടങ്ങുന്നവരുടെ വിമാനയാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: വിദേശകാര്യമന്ത്രാലയം വഴി സൗദി അറേബ്യയില്‍നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന തൊഴിലാളികളില്‍ മലയാളികളുണ്ടെങ്കില്‍ അവരുടെ ന്യൂഡല്‍ഹി മുതല്‍ കേരളം വരെയുള്ള വിമാനയാത്രയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ ഇന്നു വെളുപ്പിനാണ് ന്യൂഡല്‍ഹിയില്‍ എത്തുന്നത്. എന്നാല്‍, അവരില്‍ മലയാളികള്‍ ആരുമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.     ഇത്തരത്തിലെത്തുന്ന മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുമ്പ് കേരളഹൗസില്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക