|    Oct 19 Thu, 2017 8:20 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദിയിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ കൂടുതല്‍ സര്‍വീസുകള്‍

Published : 28th July 2016 | Posted By: sdq

ദോഹ: ജിദ്ദ, മദീന റൂട്ടുകളില്‍ ഖത്തര്‍ എയര്‍വെയ്‌സ് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പ്രതിവാരം 14 വിമാനങ്ങള്‍ പറക്കുന്ന ജിദ്ദ റൂട്ടില്‍ ആഗസ്ത് ഒന്നുമുതല്‍ അവയുടെ എണ്ണം ഇരട്ടിയാകും. ആഴ്ചയില്‍ 28 വിമാനങ്ങളാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുക. സപ്തംബര്‍ ഒന്നുമുതല്‍ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് ദോഹയില്‍ നിന്നു ആഴ്ചയില്‍ ഏഴ് വിമാനങ്ങള്‍ അധിക സര്‍വിസ് നടത്തും.
ഇതോടെ സൗദി അറേബ്യയിലേക്കും തിരിച്ചും ഖത്തര്‍ എയര്‍വെയ്‌സിന്റെ സര്‍വീസുകള്‍ ആഴ്ചയില്‍ 137 ആവും. സൗദി യിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ആഴ്ചയില്‍ 21 സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലോകോത്തര ഹബ്ബായി മാറുകയാണെന്നത് സന്തോഷകരമാണെന്ന് ജിസിസി, വിശാല സിറിയ, ഇറാന്‍, ഇറാഖ്, യമന്‍, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം തുടങ്ങിയ സ്ഥലങ്ങളുടെ ചുമതലയുള്ള ഖത്തര്‍ എയര്‍വെയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് കൊമേഴ്‌സ്യല്‍ എനാബ് അമിന്‍ പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തിനകം നിരവധി പുതിയ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് പറക്കാന്‍ തുടങ്ങുന്നത് ജിദ്ദയിലേയും മദീനയിലേയും യാത്രക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കും. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ്, ബോസ്റ്റണ്‍, അറ്റ്‌ലാന്റ, ആസ്‌ത്രേലിയയിലെ അഡലൈഡ്, മൊറോക്കോയിലെ മറാക്കെഷ്, ഇറ്റലിയിലെ പിസ, ഫിന്‍ലാന്റിലെ ഹെല്‍സിന്‍കി, നമീബിയയിലെ വിന്‍ഹോക്ക്, ബോസ്‌നിയിയലെ സരയാവോ തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വെയ്‌സിന്റെ പുതിയ റൂട്ടുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക