|    Jan 22 Sun, 2017 11:29 am
FLASH NEWS
Home   >  Pravasi  >  Gulf  >  

സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച 54 കിലോ പന്നിയിറച്ചി പിടികൂടി

Published : 23rd March 2016 | Posted By: sdq

PORK HIDDEN TRUCK

റിയാദ്: സൗദിയിലേക്ക് ട്രക്കില്‍ രഹസ്യമായി ഒളിപ്പിച്ചു കൊണ്ടുവരികയായിരുന്ന 54 കിലോ പന്നിയിറച്ചി പിടികൂടി. സൗദി അതിര്‍ത്തി ചെക്‌പോസ്റ്റായ ബത്ഹയില്‍ വച്ചാണ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മാംസം കസ്റ്റംസ് വിഭാഗം പിടികൂടിയത്. ട്രക്കില്‍ പ്രത്യേകം ഘടിപ്പിച്ച റഫ്രിജറേറ്ററില്‍ ഐസ് കട്ടകള്‍ കൊണ്ട് മൂടി ഒളിപ്പിച്ച നിലയിലായിരുന്നു പന്നിയിറച്ചി കണ്ടെത്തിയതെന്ന് ബത്ഹ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്മാന്‍ അല്‍മുഹ്ന്‍ അറിയിച്ചു. പന്നിയിറച്ചി കടത്താന്‍ ശ്രമിച്ച ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളെ പിടികൂടിയതായും തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ഇസ് ലാമിക അധ്യാപനത്തിനും ശരീഅത്തിനും നിയമത്തിനും വിരുദ്ധമായ എന്തു വസ്തുവും രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നത് ഗുരുതര കുറ്റകൃത്യമാണ്. പന്നിയിറച്ചി ഉള്‍പ്പടെയുള്ള നികൃഷ്ട വസ്തുക്കള്‍ രാജ്യത്തേക്കു കടത്താന്‍ ശ്രമിക്കുന്നത് തടയാന്‍ കസ്റ്റംസ് ജീവനക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,215 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക