|    Sep 23 Sat, 2017 8:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

സൗദിക്ക് പുറത്തുള്ള 13.25 ലക്ഷം ഹാജിമാര്‍ പുണ്യഭൂമിയില്‍

Published : 11th September 2016 | Posted By: SMR

ജിദ്ദ: 165 രാജ്യങ്ങളില്‍ നിന്നായി 13,25,372 പേരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനെത്തിയതെന്ന് സൗദി കിരീടാവകാശിയും ആഭ്യന്തരമന്ത്രിയും സുപ്രിം ഹജ്ജ് കമ്മിറ്റി തലവനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ തീര്‍ത്ഥാടകരില്‍ 55 ശതമാനം പുരുഷന്‍മാരാണ്. 7,23,805 പുരുഷന്മാരും 6,01,567 വനിതകളുമാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹാജിമാരുടെ എണ്ണത്തില്‍ അഞ്ചു ശതമാനം കുറവുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 64,889 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. വിദേശ തീര്‍ത്ഥാടകരില്‍ 65,766 പേര്‍ കരമാര്‍ഗവും 12,723 പേര്‍ കടല്‍മാര്‍ഗവും ശേഷിക്കുന്നവര്‍ വിമാനമാര്‍ഗവുമാണ് സൗദിയിലെത്തിയത്. തീര്‍ത്ഥാടകരെല്ലാം സമാധാനപൂര്‍വം ഹജ്ജ് കര്‍മങ്ങളിലേക്കു പ്രവേശിച്ചതായി രാജാവിനു നല്‍കിയ റിപോര്‍ട്ടില്‍ കിരീടാവകാശി അറിയിച്ചു.
2.53 ലക്ഷം ആഭ്യന്തര തീര്‍ത്ഥാടകരെ തിരിച്ചയച്ചു
ജിദ്ദ: അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യാനെത്തിയ 2,53,000 പേരെ തിരിച്ചയച്ചതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രേഖയില്ലാത്ത തീര്‍ത്ഥാടകരെ കൊണ്ടുവന്ന 1,09,000 വാഹനങ്ങള്‍ പിടിച്ചെടുത്തു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സില്ലാതെ 41 വ്യാജ ഹജ്ജ് സേവനസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക