|    Feb 23 Fri, 2018 10:08 pm
FLASH NEWS
Home   >  Pravasi   >  

സൗദികള്‍ വരുമാനത്തിന്റെ 20.5%ചെലവാക്കുന്നത് പാര്‍പ്പിടത്തിന്

Published : 23rd January 2017 | Posted By: fsq

 

ജിദ്ദ: സൗദി സ്വദേശികള്‍ വരുമാനത്തിന്റെ 20.5 ശതമാനവും പാര്‍പ്പിടത്തിനും അവയുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ചെലവഴിക്കുന്നതായി പഠനം. അതേസമയം, ഗള്‍ഫ് പൗരന്മാര്‍ പാര്‍പ്പിടത്തിനു വേണ്ടി ചെലവഴിക്കുന്നതിന്റെ ശരാശരി 26.2 ശതമാനമാണ്. ഗള്‍ഫ് സഹകരണകൗണ്‍സിലിനു കീഴിലുള്ള ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.യുഎഇ പൗരന്മാര്‍ വരുമാനത്തിന്റെ 34.1 ശതമാനം പാര്‍പ്പിടത്തിനു വേണ്ടി ചെലവഴിക്കുന്നു. കുവൈത്തുകാര്‍ 28.9 ശതമാനവും ഒമാനികള്‍ 26.5 ശതമാനവും ബഹ്‌റയ്‌നികള്‍ 25.2 ശതമാനവും ഖത്തറുകാര്‍ 21.9 ശതമാനവും ചെലവഴിക്കുന്നു. പാര്‍പ്പിടം കഴിഞ്ഞാല്‍ ഗള്‍ഫ് പൗരന്മാര്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഭക്ഷണാവശ്യത്തിനാണ്. സൗദി കള്‍ ഭക്ഷണത്തിനു വേണ്ടി ചെലവഴിക്കുന്നത് 21.7 ശതമാനമാ ണ്. കുവൈത്തികള്‍ 18.4 ശതമാനവും ബഹ്‌റയ്‌നികള്‍ 15.3 ശതമാനവും യുഎഇക്കാര്‍ 14.3 ശതമാനവും ഖത്തറുകാര്‍ 12.6 ശതമാനവും പണം ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നു.  ഗതാഗതാവശ്യത്തിനു വേണ്ടി ഏറ്റവും കുടുതല്‍ പണം ചെലവഴിക്കുന്നവര്‍ ഒമാനികളാണ്. 19.2 ശതമാനം. ഏറ്റവും കുറവ് കുവൈത്തികളുമാണ് 7.9 ശതമാനം. ഖത്തര്‍, യുഎഇ രാജ്യക്കാര്‍ വരുമാനത്തില്‍ 14.6 ശതമാനം ഗതാഗതത്തിനു വേണ്ടി ചെലവഴിക്കുന്നു. സൗദി സ്വദേശികള്‍ 10.4 ശതമാനം മാത്രമാണ് ഗതാഗത ആവശ്യാര്‍ഥം ചെലവഴിക്കുന്നത്. ഫര്‍ണീച്ചറുകള്‍ക്കും ഇതര വീട്ടു സാമഗ്രി ക ള്‍ക്കുമായി കുവൈത്തികള്‍ അവരുടെ വരുമാനത്തിന്റെ 11.3 ശതമാനം ചെലവഴിക്കുന്നു. സൗദികള്‍ 9.1 ശതമാനവും ഖത്തറുകാര്‍ 7.7 ശതമാനവും ബഹ്‌റയ്‌നുകാര്‍ 7.4 ശതമാനവും യുഎഇക്കാര്‍ 5.6 ശതമാനവും ഒമാനി കള്‍ 3.1 ശതമാനവും ഇക്കാര്യത്തിനായി ചെലവഴിക്കുന്നു.പാര്‍പിടം, ഭക്ഷണം, ഗതാ ഗതം. വീട്ടുസാധനം, വീട് അറ്റകുറ്റപണി എന്നിവയ്ക്കായി ഗള്‍ഫ് പൗരന്മാര്‍ അവരുടെ വരുമാനത്തിന്റെ 64 ശതമാനവും ചെലവഴിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഫീ സ്, ഇന്‍ഷുറന്‍സ് പോലുള്ളവയ് ക്ക് 6.3 ശതമാനം ചെലവഴിക്കു ന്നു. ഗള്‍ഫുകാര്‍ വരുമാനത്തിന്റെ 5.4 ശതമാനം ടെലിഫോണ്‍, ഇന്റര്‍നെറ്റ് എന്നിവയ്ക്കായി ഉപയോഗിക്കുന്നു. വസ്ത്രത്തിനും ചെരുപ്പിനുമായി 6.3 ശതമാനം മുടക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss