|    Oct 22 Sun, 2017 9:14 pm
FLASH NEWS

സൗത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് ഇന്ന് മുതല്‍

Published : 5th October 2016 | Posted By: Abbasali tf

കൊല്ലം: ഈ വര്‍ഷത്തെ സൗത്ത് സോണ്‍ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങള്‍ ഇന്ന് മുതല്‍ ഏഴുവരെ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഗെയിംസ് ഉദ്ഘാടനം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഗെയിംസ് സന്ദേശം നല്‍കും. കൊല്ലം കോര്‍പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ടി ആര്‍ സന്തോഷ്, കൗണ്‍സിലര്‍മാരായ എസ് രാജ്‌മോഹന്‍, റീനാ സെബാസ്റ്റ്യന്‍, സ്‌പോട്ട്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം സുന്ദരേശന്‍ പിള്ള തുടങ്ങിയവര്‍ സംസാരിക്കും. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിദ്യാര്‍ഥികളാണ് ഗെയിംസില്‍ പങ്കെടുക്കുക. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മല്‍സരം നടക്കും.സെലക്ഷന്‍ ട്രയല്‍സായിട്ടാണ് സബ് ജൂനിയര്‍ വിഭാഗം മല്‍സരം. ഇന്ന് ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തിലും നാളെ സീനിയര്‍ വിഭാഗത്തിലുമാണ് മല്‍സരം. പൂര്‍ത്തിയാക്കാനുള്ള ഇനങ്ങളുണ്ടെങ്കില്‍ വെള്ളിയാഴ്ച നടത്തും. 3640 കായികതാരങ്ങളാണ് പങ്കെടുക്കുക. ആദ്യദിവസം 1694 കായിക താരങ്ങളും രണ്ടാം ദിവസം 1946 കായിക താരങ്ങളും മാറ്റുരയ്ക്കും. മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതിന് 250ഓളം ഒഫീഷ്യലുകളെ നിയമിച്ചിട്ടുണ്ട്. ആണ്‍കുട്ടികള്‍ക്ക് ക്രിസ്തുരാജ് സ്‌കൂളിലും പെണ്‍കുട്ടികള്‍ക്ക് വിമലഹൃദയ ഗേള്‍സ് സ്‌കൂളിലുമാണ് താമസസൌകര്യം ക്രമീകരിച്ചിട്ടുള്ളത്.  മൂന്ന് ദിവസം 12 കോര്‍ട്ടുകളിലായി മൂവായിരത്തോളം താരങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസിന്റെ നടത്തിപ്പിന് സര്‍ക്കാര്‍ 1,90,000 രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്ന്  കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എസ് ശ്രീകല പറഞ്ഞു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ദക്ഷിണ മേഖലാ ഗെയിംസ് കൊല്ലത്ത് നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക