|    Aug 19 Sun, 2018 1:43 pm
FLASH NEWS

സൗത്ത് ബീച്ച് റോഡില്‍ ലോറി പാര്‍ക്കിങ്: ബദല്‍ സംവിധാനത്തിന് ശ്രമം

Published : 4th August 2018 | Posted By: kasim kzm

കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡോ. എം കെ മുനീര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, ജില്ലാ കലക്ടര്‍ യു വി ജോസ് എന്നിവര്‍ പറഞ്ഞു.
സൗന്ദര്യവല്‍ക്കരണം പൂര്‍ത്തിയായ സൗത്ത് ബീച്ച് സുരക്ഷിതമാക്കുവാന്‍ വേണ്ട ഇടപ്പെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയ സൗത്ത് ബീച്ച് സംരക്ഷണ സമിതിക്കാണ് അവര്‍ ഈ വിവരം കൈമാറിയത്. നവീകരിച്ച സൗത്ത് ബീച്ച് പരിപാലന കമ്മിറ്റി രൂപീകരിക്കുക, പോലിസ്,എക്‌സൈസ് വിഭാഗങ്ങളുടെ പട്രോളിംഗ് ശക്തമാക്കുക, ടൂറിസം പോലിസിനെ നിയമിക്കുക, പ്രവേശന കവാടത്തിനു സമീപമുള്ള അനധികൃത ഷെഡുകളും, പെട്ടിക്കടകളും ഉന്തുവണ്ടികളും എടുത്തു മാറ്റുക, ആവശ്യമായ ശുചീകരണ ജീവനക്കാരെയും കാവല്‍ക്കാരെയും നിയോഗിക്കുക, തെരുവുവിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കുക, സൗത്ത് ബീച്ച് റോഡില്‍ രണ്ട് ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുക, അടച്ചിട്ട ടോയ് ലറ്റ് തുറന്നു കൊടുക്കുക, സ്ത്രീകളുടെ ടോയ്‌ലറ്റില്‍ നാപ്കിന്‍ മെഷീന്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ നിവേദനം ടൂറിസം മന്ത്രി, സിറ്റി പോലിസ് കമ്മീഷണര്‍, എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍, ടൂറിസം സിക്രട്ടറി, പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നല്‍കുന്നുണ്ട്.
സൗത്ത് ബീച്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ വിമല്‍ പി റാഡിയ, ജനറല്‍ കണ്‍വീനര്‍ സന്നാഫ് പാലക്കാണ്ടി, പി ടി ആസാദ്, കെ എസ് അരുണ്‍ദാസ്, എ വി സക്കീര്‍ ഹുസൈന്‍, എം ആര്‍ രാജേശ്വരി, കെ വി സുല്‍ഫീക്കര്‍, എസ് പി സലീം, ഐ പി. ഉസ്മാന്‍ കോയ, ബി വി മുഹമ്മദ് അശറഫ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss