|    Jan 25 Wed, 2017 1:13 am
FLASH NEWS

സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ പട്ടിണിയില്‍ മുന്‍പില്‍ പാക്കിസ്താനും ഇന്ത്യയും

Published : 11th October 2016 | Posted By: sdq

hunger-kkaf-621x414livemint

ന്യൂഡല്‍ഹി: മറ്റു സൗത്ത് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് പട്ടിണിയില്‍ മുന്നില്‍ പാക്കിസ്താനും ഇന്ത്യയും. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ ചൈന, നേപ്പാള്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയില്‍ പൗരന്‍മാരുടെ 15.2 ശതമാനം പേരും അല്‍പഭക്ഷണം മാത്രം ലഭിക്കുന്നവരാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളില്‍ 38.7 ശതമാനവും വളര്‍ച്ച മുരടിച്ചവരാണെന്നും വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തിറക്കിയ ഗ്ലോബര്‍ ഹംഗര്‍ ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
118 രാജ്യങ്ങളുടെ പട്ടികയില്‍ 97ാം സ്ഥാനത്ത് ഇന്ത്യയും 107 ാം സ്ഥാനത്ത് പാക്കിസ്താനുമാണ്. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രിലങ്ക, (84) ബംഗ്ലാദേശ് (90) എന്നിങ്ങനെയാണ് അയല്‍ രാജ്യങ്ങളുടെ സ്ഥാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 262 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക