|    Jan 20 Fri, 2017 5:02 am
FLASH NEWS

സൗത്തില്‍ എ പി അബ്ദുല്‍ വഹാബ് ഐഎന്‍എല്‍ സ്ഥാനാര്‍ഥി

Published : 30th March 2016 | Posted By: RKN

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാവും. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തകസമിതി യോഗമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. ഇടതുമുന്നണി ഐഎന്‍എല്ലിന് നല്‍കിയ വള്ളിക്കുന്ന്, കാസര്‍കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. എല്‍ഡിഎഫ് 140 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്ന കൂട്ടത്തിലായിരിക്കും ഇവരുടെ പേരുകള്‍ പ്രഖ്യാപിക്കുക. കൂത്തുപറമ്പ് മണ്ഡലം പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് അത് മാധ്യമങ്ങളാണ് ആവശ്യപ്പെട്ടതെന്നായിരുന്നു നേതാക്കളുടെ മറുപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പുറവൂരിനെ സസ്‌പെന്‍ഡ് ചെയ്തതായും നേതാക്കള്‍ അറിയിച്ചു. അഡ്വ. എന്‍ സി ഹാഷിമിന് പകരം ചുമതല നല്‍കി. ഘടകകക്ഷി എന്ന നിലയിലുള്ള പരിഗണന എല്‍ഡിഎഫില്‍ നിന്നു ലഭിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പില്‍, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ അഹ്മദ് ദേവര്‍കോവില്‍, സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ്, പി ഹംസ ഹാജി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക