|    Mar 24 Fri, 2017 11:30 pm
FLASH NEWS

സൗജന്യ യാത്രയ്‌ക്കൊപ്പം കുടിവെള്ളവുമായി എം ജെ ഷാജി

Published : 14th October 2016 | Posted By: Abbasali tf

മൂവാറ്റുപുഴ: ഹര്‍ത്താലില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് ഇക്കുറി എം ജെ ഷാജി സൗജന്യ യാത്രയ്‌ക്കൊപ്പം കുടിവെള്ളവും ഭക്ഷണവും നല്‍കിയത് ശ്രദ്ധേയമായി. വര്‍ഷങ്ങളായി ഹര്‍ത്താല്‍ ദിവസങ്ങളിലെ ജനസേവനവും മാറാത്ത നിലപാടുമാണ് ഒറ്റയാള്‍ സമരത്തിലൂടെ ശ്രദ്ധേയനായ ഓട്ടോഡ്രൈവര്‍ മൂവാറ്റുപുഴ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ ഷാജിയെ വ്യത്യസ്തനാക്കുന്നത്. ഇന്നലെ ജനറല്‍ ആശുപത്രിയിലെത്തിയെ രോഗികളെയാണ് കൂടുതല്‍ വീട്ടിലെത്തിച്ചത്. ഹര്‍ത്താല്‍ ആരംഭിച്ച രാവിലെ ആറുമുതല്‍ ഷാജിയും തന്റെ ഓട്ടോറിക്ഷയും സൗജന്യ യാത്ര എന്ന ബോര്‍ഡും പ്രദര്‍ശിപ്പിച്ച് നഗരത്തിലെത്തിയിരുന്നു. തുടര്‍ന്ന് വൈകുന്നേരം ആറുവരെ ഷാജിയുടെ സൗജന്യ യാത്ര. കഴിഞ്ഞ ഹര്‍ത്താലില്‍ ഷാജിയുടെ ഓട്ടോയില്‍ കയറിയ കുടുംബത്തിലെ കൊച്ചുകുട്ടി കുടിവെള്ളത്തിനായി കരഞ്ഞതാണ് ഇക്കുറി കുടിവെള്ളവും ഭക്ഷണവും കരുതാന്‍ ഷാജിയെ പ്രേരിപ്പിച്ചത്. സ്ത്രീകളും വൃദ്ധരും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ഇത് ഏറെ ആശ്വാസമായത്. കുപ്പിവെള്ളത്തോടൊപ്പം ഒരു പാക്കറ്റ് ബണ്ണും നല്‍കിയാണ് യാത്ര ആരംഭിച്ചത്. വാഹനം ലഭിക്കാതെ റോഡില്‍ ഒറ്റപ്പെട്ടവര്‍ക്ക് സൗജന്യമായി ലക്ഷ്യസ്ഥാനത്തെത്തിച്ച് നഗരത്തില്‍ സജീവമായിരുന്നു ഷാജി.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക