|    Aug 20 Sun, 2017 4:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൗജന്യ പാചകവാതകം: ആധാര്‍ അപേക്ഷയുടെ തിയ്യതി നീട്ടി

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദരിദ്ര വനിതകള്‍ക്ക് സൗജന്യ പാചകവാതകം ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി സപ്തംബര്‍ അവസാനം വരെ നീട്ടി. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലൂടെ സൗജന്യ എല്‍പിജി കണക്ഷനുകള്‍ക്കായി ആധാറിന് അപേക്ഷിക്കേണ്ട തിയ്യതി മെയ് 31 വരെയായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം തിയ്യതി സപ്തംബര്‍ 30 വരെ നീട്ടി ഗസ്റ്റ് വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു. പാചകവാതക സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞവര്‍ഷം ഒക്ടോബറിലായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യത്തെ അഞ്ചുകോടി ദരിദ്ര സ്ത്രീകള്‍ക്ക് ശുദ്ധമായ പാചകവാതകം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി നടപ്പാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക