|    Feb 25 Sat, 2017 1:05 pm
FLASH NEWS

സൗജന്യ നിരക്കില്‍ അരിവിതരണം തുടരും

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പികയില്‍പ്പെട്ട (അന്തിമപട്ടികയ്ക്ക് വിധേയമായി) അന്ത്യോദയ അന്നയോജന വിഭാഗങ്ങളില്‍പ്പെടുന്ന 5,95,800 കാര്‍ഡുകളിലെ 25,58,631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരംതന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ സൗജന്യനിരക്കില്‍ വിതരണം നടത്താന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു.
കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് ബിപിഎല്‍, എപിഎല്‍ വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന അരിവിതരണം മുടങ്ങുമെന്ന ആശങ്ക കണക്കിലെടുത്താണ് മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 28,37,236 കാര്‍ഡുകളിലെ 1,29,21,410 ഗുണഭോക്താക്കള്‍ക്ക് (അന്തിമപട്ടികയ്ക്ക് വിധേയമായി) ആളൊന്നിന് അഞ്ചുകിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും. സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ വിഹിതത്തില്‍നിന്നും കരട് മുന്‍ഗണന ഇതരപികയില്‍പെവരായ (അന്തിമപട്ടികയ്ക്ക് വിധേയമായി) 1,21,50,769 ആളുകള്‍ക്ക്, മുമ്പ് എപിഎല്‍ (എസ്എസ്) വിഭാഗത്തിന് പരിഗണന ലഭിച്ചതുപോലെ, രണ്ടുരൂപ നിരക്കില്‍ ആളൊന്നിന് രണ്ടുകിലോ അരി വിതരണം ചെയ്യും. ശേഷിക്കുന്ന മുന്‍ഗണനാ ഇതരവിഭാഗത്തിന് ഒരുകിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവില്‍ നല്‍കുന്ന എപിഎല്‍ നിരക്കില്‍ വിതരണം ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും വീടുവച്ചു നല്‍കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ലൈഫ് മിഷന്‍, ശുചിത്വം മാലിന്യസംസ്‌കരണം, കൃഷി വികസനം, ജലസംരക്ഷണം എന്നിവയ്ക്കായുള്ള ഹരിതകേരളം മിഷന്‍, ജനസൗഹൃദസര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള പൊതുവിദ്യാഭ്യാസ സംരക്ഷണമിഷന്‍ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 10ന് നടക്കും. തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ ഇതിന്റെ പ്രഖ്യാപനം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മിഷനുകളുടെ ഈ വര്‍ഷത്തെ വാര്‍ഷികപദ്ധതി ഉന്നതാധികാരസമിതിയില്‍ അന്തിമമായി തീരുമാനിക്കും. അധികവിഭവം ഈവര്‍ഷം ആവശ്യമുണ്ടെങ്കില്‍ ധനവകുപ്പിന്റെ അംഗീകാരം തേടണം.
വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തി. അടുത്തവര്‍ഷത്തേക്കുള്ള പദ്ധതി നിര്‍ദേശങ്ങള്‍ 201718ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണം. മിഷന്റെ ഒന്നാംവര്‍ഷം കഴിയുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്ലാനിങ്ങ് ബോര്‍ഡിന് സമര്‍പ്പിക്കണം. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ ഉന്നതാധികാര സമിതിയുമായി ചര്‍ച്ച ചെയ്ത് രൂപരേഖയുണ്ടാക്കണമെന്നും മന്ത്രിസഭ നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക