സൗജന്യ ചികില്‍സ നല്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നു
Published : 30th January 2016 | Posted By: SMR
കാസര്‍കോട്: പൂര്‍ണമായും സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആശുപത്രി പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആരംഭിക്കുന്നു.
പുട്ടപര്ത്തിയിലേയും ബംഗളുരുവിലെയും സത്യസായി ആശുപത്രികള്‍ക്ക് ശേഷം ട്രസ്റ്റ് നിര്‍മിക്കുന്ന മൂന്നാമത്തെ ആശുത്രിയാണിത്. ആശുപത്രിയുടെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ പത്തേക്കര്‍ ഭൂമി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സായി ട്രസ്റ്റ് നടപ്പിലാക്കുന്ന സായിപ്രസാദം സൗജന്യ ഭവനപദ്ധതിയുടെ ഭൂമിപൂജ ചടങ്ങില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഈ ആശുപത്രിക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും 50 കോടി രൂപ ഗ്രാന്റ് വാഗ്ദാനം ചെയ്തിരുന്നു. ആകെ നൂറുകോടി രൂപയാണ് ആശുപത്രിയുടെ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആരംഭിക്കുന്ന ഈ ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ കാര്‍ഡിയോളജി, സൗജന്യ ഡയാലിസിസ് കേന്ദ്രം, ഒഫ്താല്‍മോളജി എന്നിവ ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇരുന്നൂറോളം ഡോക്ടര്‍മാര്‍ ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കും. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ടാകും.
ആശുപത്രിയുടെ ഭൂമി പൂജയ്ക്കായി കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ എത്തും. ശിലാസ്ഥാപനം ഫെബ്രുവരി 29ന് ഉച്ചയ്ക്ക് ഒന്നിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.