|    Dec 18 Mon, 2017 8:17 pm
Home   >  Todays Paper  >  Page 1  >  

സൗജന്യ ഓണം കിറ്റ് സപ്തംബര്‍ 10 വരെ

Published : 8th September 2016 | Posted By: SMR

കൊച്ചി: ബിപിഎല്‍, എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണംകിറ്റ് വിതരണം ഈ മാസം 10 വരെ നീട്ടിയതായി സപ്ലൈകോ അറിയിച്ചു. രണ്ടു കിലോ അരി, 200 ഗ്രാം മുളക്, 100 ഗ്രാം തേയില എന്നിവയടങ്ങിയ കിറ്റാണ് സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവരെ 11 ലക്ഷത്തോളം പേര്‍ ഓണംകിറ്റ് കൈപ്പറ്റിയിട്ടുണ്ട്. 10, 11 തിയ്യതികളില്‍ വില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സപ്ലൈകോ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss