|    Sep 23 Sun, 2018 6:14 am
FLASH NEWS
Home   >  National   >  

സൗജന്യ എടിഎം ഉപയോഗം മൂന്ന് തവണയാക്കാന്‍ നിര്‍ദേശം

Published : 16th January 2017 | Posted By: mi.ptk

atm

ന്യൂഡല്‍ഹി:എടിഎമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നതിനുള്ള പരിധി മാസത്തില്‍ മൂന്ന് തവണയാക്കി കുറക്കാന്‍ നിര്‍ദേശം. ബജറ്റിന് മുന്‍പായി ധനമന്ത്രാലയവുമായി ബാങ്കുകള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.
ജനങ്ങളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിര്‍ദേശം വച്ചതെന്ന് ബാങ്കുകള്‍ പറഞ്ഞു.സൗജന്യ എടിഎം ഇടപാട് മൂന്ന് തവണയായി കുറച്ചാല്‍ ജനങ്ങള്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
നിലവില്‍ പ്രതിമാസം അഞ്ച് തവണയാണ് സൗജന്യ എടിഎം ഇടപാട് നടത്താന്‍ സാധിക്കുക. ഇതില്‍ കൂടുതല്‍ തവണ എടിഎം ഉപയോഗിച്ചാല്‍ 23 രൂപ വീതം സര്‍വീസ് ടാക്‌സ് ഈടാക്കും.
നിലവില്‍ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ ആറ് മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് മുന്ന് തവണയേ സൗജന്യമായി എടിഎം ഉപയോഗിക്കാന്‍ സാധിക്കൂ.ഇത് ഏകീകരിച്ച് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ബാങ്കിന്റെ നീക്കം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss